റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ്

February 21, 2025 - 8:26 pm

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരെ അഴിമതിയുടെ ആരോപണവുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കോടികളുടെ കരാറുകൾ ലഭിച്ചതിൽ അഴിമതിയുണ്ടെന്നുമാണ് പ്രധാന ആരോപണം. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ നേരിട്ട് കണ്ടാണ് പി. മുഹമ്മദ് ഷമ്മാസ് പരാതി നൽകിയത്.

പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയതും അന്വേഷിക്കണമെന്ന് ഷമ്മാസ് ആവശ്യപ്പെട്ടു

പി.പി ദിവ്യയുടെ ഭർത്താവ് വി.പി അജിത്തും കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും ചേർന്ന് കണ്ണൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയതും അന്വേഷിക്കണമെന്ന് ഷമ്മാസ് ആവശ്യപ്പെട്ടു. കൂടാതെ, കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ബിൽഡിംഗ് നിർമ്മിക്കാൻ 49 സെന്റ് സ്ഥലം 2,40,32,500 രൂപയ്ക്ക് വാങ്ങിയതിന്റെ പശ്ചാത്തലത്തിലും അഴിമതി നടന്നതായി ആരോപണം ഉന്നയിക്കപ്പെട്ടു.

കിയോസ്ക് നിർമ്മാണ പദ്ധതികളിലും വ്യാപക അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
:
ഭൂമി ഇടപാടുകളുടെയും മറ്റ് അഴിമതികളുടെയും രേഖകൾ സഹിതമാണ് പരാതി നൽകിയതെന്ന് ഷമ്മാസ് വ്യക്തമാക്കി. സ്കൂളുകളിൽ കുടുംബശ്രീ കിയോസ്ക് നിർമ്മാണ പദ്ധതികളിലും വ്യാപക അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ നിയമനടപടി എടുക്കുമെന്ന് പറഞ്ഞ ദിവ്യ ഒരു മാസം കഴിഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും, ദിവ്യയുടെ നിലപാടിൽ ഉറച്ചതിന്റെ പിന്നിൽ ഭയമാണെന്നുമാണ് ഷമ്മാസിന്റെ അഭിപ്രായം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *