ഡല്‍ഹി: ഫെബ്രുവരി 15 ശനിയാഴ്ച അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തില്‍ വിലങ്ങുവച്ചാണ് എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദല്‍ജിത് സിംഗ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ എത്തിച്ചതും കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് .ഇവരെ ഇന്ത്യയിലെത്തിച്ചതിനുശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിനുശ്രമിച്ച ഇന്ത്യക്കാരെയാണ് ഇത്തവണയും കൈവിലങ്ങണിയിച്ച് വിമാനത്തിലെത്തിച്ചത്.
ഇന്ത്യക്കാരെ വിലങ്ങണിയിച്ച് ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.