റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക്

February 9, 2025 - 6:56 am

കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച്‌ യാത്രികന് പരിക്കേറ്റു.പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച്‌ ഫെബ്രുവരി 8 രാത്രി 8നാണ് സംഭവമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു

അഖില്‍ കോതമംഗലത്ത്‌ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *