ന്യൂഡൽഹി : വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന ഡൽഹി സംസ്ഥാനത്ത് പോളിംഗ് ശതമാനം വെറും 57 ശതമാനം ആയി. വിവിധ ചാനലുകളും ഏജൻസികളും നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് 30 മുതൽ 60 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആം ആദ്മി പാർട്ടിക്ക് രണ്ടാം സ്ഥാനവും കോൺഗ്രസ് മൂന്നാം സ്ഥാനവും എന്നാണ് മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം.
കോൺഗ്രസും ആം ആദ്മി പാർട്ടിയും രാഷ്ട്രീയ സഖ്യത്തിൽ ആയിരുന്നു പാർലമെൻറ് തിരഞ്ഞെടുപ്പിൽ. എന്നാൽ ഡൽഹി തിരഞ്ഞെടുപ്പിൽ ഈ പാർട്ടികൾ തമ്മിൽ ശക്തമായി പോരടിക്കുകയായിരുന്നു. മിക്ക ഇടങ്ങളിലും കോൺഗ്രസ് ആം ആദ്മി പാർട്ടിക്ക് എതിരെയാണ് പ്രചരണം കേന്ദ്രീകരിച്ചിരുന്നത്. അതിനു കാരണം രണ്ടു കൂട്ടരുടെയും വോട്ട് ബാങ്കുകൾ ഒന്നായിരുന്നതാണ്. വിട്ടുവീഴ്ചയില്ലാതെ പരസ്പരം ബോറടിച്ച ഇന്ത്യ മുന്നണിയിലെ കക്ഷികളും ബിജെപിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാം എന്ന സൂചനയും എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്നുണ്ട്.
ചിലതൊക്കെ ശരിയാകും ചിലതൊക്കെ ശരിയാവുകയില്ല അതാണ് എക്സിറ്റ് പോൾ

എക്സിറ്റ് പോൾ ഫലങ്ങളുടെ കൃത്യതഎന്നും വിവാദ വിഷയമാണ്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ നേട്ടമാണ് എക്സിറ്റ് പോൾ പറഞ്ഞത്.പക്ഷേ വോട്ട് എണ്ണിയപ്പോൾ എക്സിറ്റ് പോളുകളെയും തിരുത്തുന്നത് ആയിരുന്നു റിസൾട്ട് . എങ്കിലും പോളിങ്ങിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ കൗതുകത്തിന്റെ പേരിലാണെങ്കിലും ചർച്ചയാകാറുണ്ട്. ആ നിലയിൽ വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളുടെ വിവരങ്ങൾ ഇനി കൊടുക്കുന്നു.
ബിജെപിക്ക് ഭരണം. ആം ആദ്മി പാർട്ടി പ്രതിപക്ഷത്ത്. കോൺഗ്രസിന് സമ്പൂർണ്ണ തകർച്ച.
ചാണക്യ സ്ട്രാറ്റജീസ് നടത്തിയ സർവ്വേയിൽ പറയുന്നത് 39 മുതൽ 44 സീറ്റുകൾ വരെ ബിജെപിക്ക് കിട്ടും. ആം ആദ്മി പാർട്ടിക്ക് 25 മുതൽ 28 വരെ ആയിരിക്കും. കോൺഗ്രസ് രണ്ട് അല്ലെങ്കിൽ മൂന്ന് സീറ്റുകൾ നേടും.
പി മാർഗിന്റെ എക്സിറ്റ് പോൾ വിവരങ്ങൾ ഇങ്ങനെയാണ്. ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റും ആം ആദ്മി പാർട്ടിക്ക് 21 മുതൽ 31 വരെ സീറ്റും കോൺഗ്രസിനെ ഒരു സീറ്റും ലഭിക്കും.
മാറ്റിസ് എന്ന ഏജൻസി നടത്തിയ എക്സിറ്റ്പോൾ അനുസരിച്ച് ബിജെപിക്ക് 35 മുതൽ 40 സീറ്റുകൾ വരെ ലഭിക്കും. ആം ആദ്മി പാർട്ടിക്ക് 32 മുതൽ 37 വരെയും. കോൺഗ്രസിന് ഒരു സീറ്റും ലഭിക്കും.
പീപ്പിൾസ് പൾസ് നടത്തിയ എക്സിറ്റ്പോൾ സർവേയിൽ ബിജെപിക്ക് 51 മുതൽ 60 സീറ്റ് വരെയും ആം ആദ്മി പാർട്ടിക്ക് 10 മുതൽ 18 വരെയും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കും.
പീപ്പിൾസ് ഇൻസൈറ്റ് എന്ന ഏജൻസിയുടെ സർവ്വേ പ്രകാരം ബിജെപിക്ക് 40 മുതൽ 44 ആം ആദ്മി പാർട്ടിക്ക് 21 മുതൽ 28 സീറ്റും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കും.
പോൾ ഡയറി എന്ന ഏജൻസിയുടെ എക്സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 42 മുതൽ 50 വരെയും ആം ആദ്മി പാർട്ടിക്ക് 18 മുതൽ 25 വരെയും കോൺഗ്രസിന് രണ്ടും സീറ്റുകൾ ലഭിക്കും
ജെ വി സി എന്ന ഏജൻസിയുടെ എക്സിറ്റ് പോൾ പ്രവചന പ്രകാരം ബിജെപിക്ക് 39 മുതൽ 45 വരെയും ആം ആദ്മി പാർട്ടിക്ക് 22 മുതൽ 31 വരെയും കോൺഗ്രസിനെ രണ്ടും വരെയും സീറ്റുകൾ കിട്ടും
ജെ വി സി എന്ന ഏജൻസിയുടെ എക്സിറ്റ്പോൾ പ്രവചന പ്രകാരം ബിജെപിക്ക് 39 മുതൽ 45 വരെയും ജെ വി സി എന്ന ഏജൻസിയുടെ എക്സിറ്റ്പോൾ പ്രവചന പ്രകാരം ബിജെപിക്ക് 39 മുതൽ 45 വരെയും പാർട്ടിക്ക് 22 മുതൽ 31 വരെയും കോൺഗ്രസിനെ രണ്ടും വരെയും സീറ്റുകൾ കിട്ടും പാർട്ടിക്ക് 22 മുതൽ 31 വരെയും കോൺഗ്രസിനെ രണ്ടും വരെയും സീറ്റുകൾ കിട്ടും