യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില്‍

.ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില്‍ എത്തി .25 വനിതകളും 12 കുട്ടികളും സംഘത്തിലുണ്ട്. നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.മുപ്പതുപേർ പഞ്ചാബില്‍ നിന്നുള്ളവരാണ്. എണ്ണത്തില്‍ ഇവരാണ് കൂടുതല്‍. മറ്റുള്ളവർ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ചണ്ഡീഗഡ് സ്വദേശികളും.സംഘത്തിലെ 45 പേർ 30വയസിന് താഴെയുള്ളവരാണ്.

യു.എസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ വാങ്ങി ആളെ കയറ്റിവിടുന്ന ഏജൻസികളുടെ വലയിൽകുടുങ്ങിയവരാണ് തിരിച്ചുവന്നവരില്‍ പലരും .

വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും യു.എസില്‍ തുടർന്നവരെയാണ് നാടുകടത്തിയതെന്ന് അറിയുന്നു. ഇന്ത്യൻ എംബസി അധികൃതർ പൗരത്വം പരിശോധിച്ചുറപ്പിച്ച ശേഷമാണ് ടെക്‌സാസില്‍ നിന്ന് വിമാനത്തില്‍ കയറ്റിയത്.യു.എസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ വാങ്ങി ദുബായ് വഴി ആളെ കയറ്റിവിടുന്ന ഏജൻസികള്‍ പഞ്ചാബില്‍ സജീവമാണ്. തിരിച്ചുവന്നവരില്‍ പലരും ഇവരുടെ വലയില്‍ വീണവരാണ്.

ടെക്‌സാസിലെ സാൻ അന്റോണിയോയില്‍ നിന്ന് പുറപ്പെട്ട യു.എസ് സി-11 ഗ്ളോബ്‌മാസ്റ്റർ വിമാനം ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്‌തത്.കനത്ത സുരക്ഷയിലായിരുന്നു വിമാനത്താവളം
.വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയയ്‌ക്കുമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →