വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർക്കുനേരെയുണ്ടായ വെടിവെയ്പിൽ ആറ് സൈനികർക്കു പരിക്ക്

.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

20 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കഴിഞ്ഞ ഒരാഴ്ചയായി വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രേലി സൈന്യം തീവ്രവാദികള്‍ക്കെതിരേ നീക്കം ശക്തമാക്കിയിരിക്കുകയാണ്. റെയ്ഡില്‍ ഇതുവരെ 20 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →