സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം

സ്റ്റോക്ക്ഹോം: സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ പ്രതിയുള്‍പ്പെടെ 10 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.സെൻട്രല്‍ സ്വീഡനിലെ ഒറെബ്രോ നഗരത്തിലുള്ള റിസ്ബെർഗ്സ്ക സ്കൂളില്‍ ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് പ്രാദേശികസമയം12.30നായിരുന്നു സംഭവം. വെടിയൊച്ച കേട്ടതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും കസേരയ്ക്കടിയില്‍ ഒളിച്ചു.

കാമ്പസില്‍ തെരച്ചില്‍ തുടരുകയാണ്

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി. അപകടം ഒഴിവായിട്ടി‌ല്ലെന്നും അഭയാർഥികള്‍ക്കായുള്ള വൊക്കേഷണല്‍ ട്രെയിനിംഗ് കേന്ദ്രമടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന കാമ്പസില്‍ തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →