റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളർത്തു നായ്ക്കളെ ഉപേക്ഷിച്ച്‌ ക്രൂരത കാട്ടിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

February 5, 2025 - 5:12 am

ഡാളസ്: വളർത്തു മൃഗങ്ങളോട് ക്രൂരത കാണിച്ചതിനെ തുടർന്ന് വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വാൻ സാൻഡ് കൗണ്ടിയിലെ കാത്ലീൻ മേരി കർട്ടിസ് എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കനത്ത തണുപ്പിലും മോശം കാലാവസ്ഥയിലും മൃ​ഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ച കുറ്റത്തിന് 10,000 ഡോളർ വീതം പിഴചുമത്തുകയും ചെയ്തു. ..പുറത്ത് 23 ഡിഗ്രി തണുപ്പില്‍ മരവിച്ച അവസ്ഥയിലാണ് രണ്ടു നായ്ക്കളെ പോലീസ് കണ്ടെടുത്തത്.

നായ്ക്കളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

.പ്രദേശത്തെ റോഡ് സൈഡിലെ ഇരിപ്പിടത്തിലാണ് തണുത്ത് വിറച്ച്‌ അവശ നിലയിലായ രണ്ടു നായ്ക്കളെ കണ്ടെത്തിയത്. പോലീസ് ഉടൻ തന്നെ ഡാളസിലെ മൃഗാശുപത്രിയിലെത്തിച്ച്‌ നായ്ക്കള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കി. ഉപേക്ഷിക്കപ്പെട്ട നായ്ക്കളില്‍ മുതിർന്ന റോട്ട്വീലറിന്‍റെ കണ്ണില്‍ അണുബാധ രൂക്ഷമായിരുന്നു. ശരീരത്ത് ചെള്ളുകള്‍ നിറഞ്ഞതും ഗുരുതരമായ ദന്തരോഗവും ശരീരത്താകമാനം ചൊറിച്ചിലും തുടങ്ങി ആരോഗ്യാവസ്ഥ മോശമായ നിലയിലായിരുന്നു നായ്ക്കള്‍. മികച്ച പരിചരണവും ചികിത്സയും നല്‍കിയ നായ്ക്കളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *