കൊല്ലം: എം.മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എം.എല്‍.എ ഓഫീസിലേക്ക് മാർച്ച് നനടത്തി. പീഡനക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് മാർച്ച് . ചാണകവെള്ളം തളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രകടനം എം.എല്‍.എ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്‌ന അർഷാദ് അദ്ധ്യക്ഷയായി. നേതാക്കളായ ഫൈസല്‍ കുളപ്പാടം, അസൈൻ പള്ളിമുക്ക്, ശരത് മോഹൻ, നവാസ് റഷാദി, ഓ.ബി.രാജേഷ്, ആഷിക് ബൈജു, നജ്മല്‍ റഹ്മാൻ, ബിനോയിഷാനൂർ, അർഷാദ് മുതിരപ്പറമ്ബ്, അജ്മല്‍ പള്ളിമുക്ക്, ഷമീർ ചാത്തിനാംകുളം, രമേഷ് കടപ്പാക്കട, മിഥുൻ കടപ്പാക്കട, സുമേഷ് അനിയൻകുഞ്ഞ്, ഉനൈസ് പനയം, അജു ചിന്നക്കട, സുദർശൻ ബാബു, നിസാം മുളങ്കാടകം, അതുല്‍ കുണ്ടറ, ജയൻ പേരൂർ, സെയ്ദലി ഇരവിപുരം തുടങ്ങിയവർ സംസാരിച്ചു


