മലപ്പുറം : മലപ്പുറം കൂരങ്കല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. നിലവില്‍ ആരെയും കേസില്‍ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിനാണ് കേസ് . ഉന്നത നിർദേശപ്രകാരംമാണ് കേസെടുത്തത്. ജനുവരി 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ കിണറ്റില്‍ ആന വീണത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്



