റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്

January 28, 2025 - 11:09 am

തിരുവനന്തപുരം: മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് . ലോകത്തൊരിടത്തും ഇല്ലാത്ത വിധം 250 ശതമാനം വരെ നികുതിയാണ് മദ്യത്തിന് കേരളത്തില്‍ വാങ്ങുന്നത്. അതേസമയം മിക്ക വിദേശ രാജ്യങ്ങളിലും മദ്യ നികുതി ഭക്ഷ്യവസ്തുക്കളുടെ നികുതിയായ പത്തുശതമാനത്തില്‍ താഴെയാണ്. വർഷം തോറും മദ്യവില കൂട്ടി മദ്യകമ്പനികളെ സഹായിക്കുന്നത് രാഷ്ട്രീയ അഴിമതിയാണെങ്കിലും, സമാന്തരമായി സർക്കാർ ഖജനാവിലേക്ക് വൻ തുകയാണ് സമാഹരിക്കുന്നത്.
.

ഹാനികരമായ മയക്കുമരുന്നു വില്പന തടയാൻ സർക്കാർ ഒരു ശ്രമവും നടത്തുന്നില്ല.

മദ്യവിലയും നികുതിയും മുപ്പതു വർഷത്തിനുള്ളില്‍ ഭീമമായി കൂട്ടിയെങ്കിലും മദ്യ വില്പനയും ഉപഭോഗവും കുറഞ്ഞിട്ടില്ലെന്നാണ് സർക്കാർ കണക്ക്. മദ്യവില താങ്ങാനാവാത്തതിനാല്‍ വില കുറഞ്ഞ വീര്യം കൂടിയ അനാരോഗ്യകരമായ മറ്റു ലഹരി പദാർത്ഥങ്ങളുടെ വ്യാജ വില്പന കേരളമാകെ വർദ്ധിച്ചിരിക്കുകയാണ്.ലഹരിമുക്ത കേരളം ലക്ഷ്യമാക്കി വിമുക്തി എന്ന മിഷൻ സർക്കാർ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഹാനികരമായ മയക്കുമരുന്നു വില്പന തടയാൻ സർക്കാർ ഒരു ഊർജ്ജിത ശ്രമവും നടത്തുന്നില്ല. സ്കൂള്‍ വിദ്യാർത്ഥികള്‍ പോലും ലഹരി പദാർത്ഥങ്ങള്‍ക്ക് അടിമപ്പെടുന്ന ഭയാനകമായ അവസ്ഥയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *