ഡല്‍ഹി: അരവിന്ദ് കേജരിവാളിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അതിഷി.അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്താനായി ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്നും അതിഷി പറഞ്ഞു.
ആക്രമണം നടത്തിയ വ്യക്തിയെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയ്ക്കൊപ്പം പതിവായി കാണാറുണ്ട്. ആക്രമണം നടത്തിയത് ബിജെപിയാണെന്നുള്ളതിന്‍റെ തെളിവാണിതെന്നു അതിഷി ആരോപിച്ചു