ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ കർഷകർ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍

ഡല്‍ഹി: ഹരിയാന അതിർത്തിയില്‍ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു.കർഷക പരാതികള്‍ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് നവാബ് സിംഗിന്‍റെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി രൂപീകരിച്ചത്

മുതിർന്ന അഭിഭാഷകൻ കപില്‍ സിബലാണ് കോടതിയെ അറിയിച്ചത്.

നേരത്തേ പലതവണ ചർച്ചയ്ക്കു ശ്രമിച്ചെങ്കിലും കർഷകർ തയാറായിരുന്നില്ല. എന്നാല്‍, ചർച്ചയ്ക്ക് കർഷകർ താത്പര്യം പ്രകടിപ്പിച്ച വിവരം പഞ്ചാബ് സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപില്‍ സിബലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →