റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ

December 29, 2024 - 4:52 am

തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു. സർവകാല റിക്കാഡാണിത് . കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 9.06 കോടി എന്ന നേട്ടം മറികടന്നത് 2024 ഡിസംബർ 23 തിങ്കളാഴ്്ചയാണ്. ശബരിമല സ്പെഷല്‍ സർവീസിനൊപ്പം മറ്റ് സർവീസുകള്‍ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തും കൃത്യമായ പ്ലാനിംഗ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവർത്തന ചെലവ് പോലും കിട്ടാത്ത കടുത്ത നഷ്ട ട്രിപ്പുകള്‍ ഒഴിവാക്കിയും ആണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞ വർഷത്തേക്കാള്‍ 20 ലക്ഷത്തോളം രൂപ അധികംഉണ്ടായി

ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തില്‍ 20 ലക്ഷത്തോളം രൂപ അധികം കഴിഞ്ഞ വർഷത്തേക്കാള്‍ ഉണ്ടായി എന്നത് നേട്ടത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നു. മുൻകൂട്ടി ഓണ്‍ലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി കൃത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ അഡീഷണല്‍ സർവീസുകളും വീക്കെൻഡ് സർവീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാർക്ക് ഏറെ ഗുണകരമാവുകയും കെഎസ്‌ആർടിസിക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകരമാവുകയും ചെയ്തു.അടുത്ത ദിവസങ്ങളില്‍ ആരംഭിച്ച തിരുവനന്തപുരം-കോഴിക്കോട്- കണ്ണൂർ സർവീസുകള്‍ യാത്രക്കാർ ഏറ്റെടുത്തതും വരുമാന വർധനവിന് കാരണമായിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *