കണ്ണൂർ : ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കണ്ണൂർ ആർ.പി.എഫ് കേസെടുത്തു. കണ്ണൂർ പന്നേൻ പാറ സ്വദേശി പവിത്രനെതിരെയാണ് കേസെടുത്തത്. പവിത്രനെ അറസ്റ്റുചെയ്യുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർപന്നേൻ പാറയിലാണ് സംഭവം.
ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണമാരംഭിച്ചത്
അനധികൃതമായി റെയില്‍വെ പാളത്തിലൂടെ നടന്ന കുറ്റത്തിന് ജാമ്യം ലഭിക്കാവുന്ന കേസാണെടുത്തത്. താൻ എന്നും പാളത്തിലൂടെയാണ് നടന്നു വരുന്നതെന്നും ട്രെയിൻ പെട്ടെന്ന് കണ്ട പരിഭ്രമത്തില്‍ പാളത്തില്‍ കിടക്കുകയായിരുന്നുവെന്നാണ് പവിത്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.പവിത്രൻ രക്ഷപ്പെടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് റെയില്‍വെ സംരക്ഷണസേന അന്വേഷണമാരംഭിച്ചത്