. ആലപ്പുഴ: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കുത്തിയതോട് എക്സൈസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുവുമായി യുവാവിനെ പിടികൂടി. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡില്‍ അറക്കല്‍ വീട്ടില്‍ റെയ്ഗൻ ബാബുവാണ്(29) 4.329 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത്
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് പി.സി യുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫീസർ ലാല്‍ജി. കെ.എസ്, സിവില്‍ എക്സൈസ് ഓഫീസർമാരായ കലേഷ്.കെ.ടി, വിപിൻ.വികെ, വിഷ്ണുദാസ്.എം.ഡി, വനിതാ സിവില്‍ എക്സൈസ് ഓഫീസർ റോസമ്മ തോമസ് എന്നിവരും ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


