റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവീന്‍ ബാബുവിന്‍റെ മരണം : ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുളളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

December 7, 2024 - 2:58 am

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ സംസ്ഥാനസർക്കാർ എതിര്‍ക്കുന്നത് സിപിഎമ്മുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. റോഡ് അടച്ചുള്ള സിപിഎം പരിപാടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അധികാരത്തിന്‍റെ അഹങ്കാരമാണു സിപിഎം കാട്ടുന്നത്.

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ അഞ്ചു തവണയാണ് ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദിച്ചത്. പ്രതികള്‍ എല്ലാദിവസവും കോളജില്‍ വന്നു പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയിട്ടും ഒളിവിലാണെന്നാണു പോലീസ് പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *