റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്

November 18, 2024 - 7:01 am

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്.മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ തന്‍റെ സർക്കാർ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടക്കാല സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുന്ന വേളയില്‍ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുക യായിരുന്നു മുഹമ്മദ് യൂനുസ്.

സർക്കാർ വീണതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്

ഓരോ കൊലപാതകത്തിനും ഞങ്ങള്‍ നീതി ഉറപ്പാക്കും. പതറി വീണ സ്വേച്ഛാധിപതി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഞങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യൂനുസ് പറഞ്ഞതായി റിപ്പോർട്ടുകള്‍ .അതെ സമയം, ഓഗസ്റ്റില്‍ നടന്ന ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ വീണതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *