റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ 15-ാമത് ദേശീയ സമ്മേളനം പാലയിൽ

November 14, 2024 - 5:56 am

ഡല്‍ഹി: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ(സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം 2024 നവംബർ 14 മുതല്‍ 17 വരെ പാലാ അല്‍ഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്‍റ് ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനാകും.

മൂന്ന് റീത്തുകളുടെയും പ്രതിനിധികള്‍ സമ്മേളനത്തിന്‍റെ ഭാഗമാകും

ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികള്‍ സമ്മേളനത്തിന്‍റെ ഭാഗമാകും. ബോംബെ ആർച്ച്‌ബിഷപ് കർദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ അറിയിച്ചു.

കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്

“ഇന്ത്യയിലെ സാമൂഹിക രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ അല്മായരുടെ സവിശേഷ പങ്ക്’ എന്നതാണ് പ്രമേയം. 1993ല്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്. ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അല്മായർ എന്നിങ്ങനെ സഭാ ശുശ്രൂഷയില്‍ പങ്കാളികളാകുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ പാസ്റ്ററല്‍ കൗണ്‍സിലാണ് സിസിഐ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *