റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

November 12, 2024 - 1:31 pm

ഡെൽഹി : ഇൻഡ്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയൊരു ആയുധം കൂടിയെത്തുന്നു. 1000 കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ നാവിക സേന .
.പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത ദിവസം നടത്തുമെന്ന് ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ അറിയിച്ചു.

കരയില്‍ നിന്നും കടലില്‍ നിന്നും തൊടുത്തുവിടാനുളള ശേഷി .

ഇന്ത്യൻ നാവികസേനക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിക്കുന്ന മിസൈല്‍, കരയില്‍ നിന്നും കടലില്‍ നിന്നും തൊടുത്തുവിടാൻ ശേഷിയുള്ളതാണ്. ദീർഘദൂരത്തുള്ള ശത്രുക്കളുടെ യുദ്ധക്കപ്പലുകള്‍ക്കും വിമാനവാഹിനി കപ്പലുകള്‍ക്കും നേരെ ആക്രമണം നടത്തുകയാണ് മിസൈല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഇതിനകം കൈവശമാക്കി ക‍ഴിഞ്ഞ ‘മിഡ്റേഞ്ച് സ്‌ട്രൈക്കിംഗ്’ ശേഷിയുള്ള ആയുധങ്ങളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെ റോക്കറ്റ് ഫോഴ്‌സ് സൃഷ്ടിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് പരീക്ഷണം. നിലവില്‍ വൻതോതില്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ‘പ്രലേ’ മിസൈലുകള്‍ ഉടൻ സർവീസിലെത്തുന്നുമെന്നും അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *