റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീപ്ലെയിന്‍ പദ്ധതി: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

November 12, 2024 - 3:05 pm

പാലക്കാട്: സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടില്‍ മാറ്റമില്ലെന്ന് നേരത്തെ എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയില്‍ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ ശക്തമായി എതിർക്കുമെന്നും എഐടിയുസി നേതാവ് ടി.ജെ. ആഞ്ചലോസും പ്രതികരിച്ചിരുന്നു.

ഇതെല്ലാം പൊതുവായുള്ള വളര്‍ച്ചയുടെ ഭാഗമാണ്.

എന്നാൽ എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സംസ്ഥാന സെക്രട്ടറി ചോദിച്ചു. ഇതെല്ലാം പൊതുവായുള്ള വളര്‍ച്ചയുടെ ഭാഗമാണ്. അത് ആ അര്‍ഥത്തില്‍ തന്നെ, ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *