റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് വിശ്വകർമ്മ ഐക്യവേദി

November 7, 2024 - 5:57 am

തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ പേരില്‍ മുനമ്പം പ്രദേശത്ത് നടക്കുന്ന തർക്കങ്ങള്‍ കേരളത്തിലെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ ഇടയാക്കുമെന്നും വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ നേതൃയോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

വിഷയത്തില്‍ സർക്കാർ അവധാനതയോടുകൂടി പ്രവർത്തിക്കണം

കാലങ്ങളായി ഭൂമി കൈവശംവച്ച്‌ പട്ടയം ഉള്‍പ്പെടെയുള്ള ആധികാരിക രേഖകളോടെ അധിവസിക്കുന്ന ആളുകളുടെ ഭൂമിക്കുമേല്‍ പുതിയ അവകാശവാദം ഉന്നയിക്കുന്നത് സാമൂഹിക അന്തരീക്ഷം തകർക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനും കാരണമാകും. വിഷയത്തില്‍ സർക്കാർ വോട്ട് ബാങ്ക് പരിഗണനയ്ക്കപ്പുറം അവധാനതയോടുകൂടി പ്രവർത്തിക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു

വഖഫ് ബോർഡ് വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തില്‍ ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനർ ടി.കെ.സോമശേഖരൻ,വിഷ്ണു ഹരി,കെ.കെ.വേണു,സതീഷ്.ടി.പദ്മനാഭൻ,ടി.പി.സജീവ് കുമാർ,ഉമേഷ് കുമാർ,സത്യശീലൻ വർക്കല,കിളിരൂർ രാമചന്ദ്രൻ,ജ്യോതിഷ് കുമാർ,പ്രകാശൻ മുത്താന,കെ.ടി.മുരളി,വിജയകുമാർ മേല്‍വട്ടൂർ,എസ്.എൻ.മുരളി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *