കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ ഉച്ചത്തില്‍ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്.
സ്ത്രീകളുടെ ശബ്ദം ‘അവ്‌റ’ (മൂടിവയ്ക്കേണ്ടത്) ആയാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ അത് പൊതുയിടങ്ങളില്‍ കേള്‍ക്കാൻ പാടില്ല. സ്ത്രീകളാണെങ്കില്‍ കൂടി മറ്റൊരു സ്ത്രീയുടെ ശബ്ദം കേള്‍ക്കാൻ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. . മറ്റൊരാള്‍ക്ക് കേള്‍ക്കാവുന്ന വിധം ഖുറാൻ വായിക്കാൻ പാടില്ല. പാട്ട് പാടാനോ പാട്ട് ആസ്വദിക്കാനോ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പുതിയ ഉത്തരവില്‍ നിരവധി അഫ്‌ഗാൻ ആക്‌ടിവിസ്റ്റുകള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
2021ല്‍ അഫ്‌ഗാനില്‍ താലിബാൻ അധികാരത്തിലെത്തിയതിനുശേഷം സ്ത്രീകള്‍ക്കുനേരെ വലിയ അടിച്ചമർത്തലുകളാണ് ഉണ്ടായത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്‌ക്ക് വിലക്കേർപ്പെടുത്തി.അധികാരത്തില്‍ തിരിച്ചെത്തി ഒരു മാസത്തിന് ശേഷം, പെണ്‍കുട്ടികള്‍ സെക്കൻഡറി സ്‌കൂളില്‍ ചേരുന്നത് വിലക്കി. പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കരുതെന്ന് സ്കൂള്‍ അധികൃതർക്ക് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്‍കിയതായി റിപ്പോർട്ടുണ്ട്.ച്ചു.
വിവാഹം പോലും പെണ്‍കുട്ടികളുടെ അനുമതിയില്ലാതെയാണ് അഫ്ഗാനില്‍ നടക്കുന്നത്.
കോളേജുകളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് നേരത്തെ താലിബാൻ വിലക്കിയിരുന്നു. എൻജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. 2022 ഡിസംബറില്‍ യൂണിവേഴ്സിറ്റി പ്രവേശനവും നിഷേധിച്ചു. പിന്നീട് തൊഴില്‍ മേഖലയില്‍ അവരുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തു. വിവാഹം പോലും പെണ്‍കുട്ടികളുടെ അനുമതിയില്ലാതെയാണ് അഫ്ഗാനില്‍ നടക്കുന്നത്.



