ഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുരക്ഷാ പ്രോട്ടോകോളുകള്‍ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്മെന്‍റ് (ബിടിഎസി) സംഘത്തെ എൻഐഎ വിന്യസിച്ചു. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗം പ്രതികരിക്കാൻ പരിശീലനം ലഭിച്ച സംഘമാണ് ബിടിഎസി. രണ്ടാഴ്ചയ്ക്കിടെ നാനൂറിലധികം വ്യാജ ബോംബ് ഭീഷണികള്‍ രാജ്യത്തെ വിമാനസർവീസുകള്‍ക്കു നേരേയുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
അന്താരാഷ്‌ട്ര ഏജൻസികളുമായും എൻഐഎ സഹകരിക്കും
സുരക്ഷാ നടപടികളുടെ ഭാഗമായി അന്താരാഷ്‌ട്ര ഏജൻസികളുമായും എൻഐഎ സഹകരിക്കുന്നുണ്ട്. വിദേശത്തുനിന്ന് തുടർച്ചയായി വ്യാജ സന്ദേശങ്ങള്‍ വരാൻ തുടങ്ങിയതോടെയാണു നീക്കം. ഭീഷണികളോട് അടിയന്തരമായി പ്രതികരിക്കാനു സന്ദേശങ്ങളെപ്പറ്റി വിശദ അന്വേഷണം നടത്താനും അന്താരാഷ്‌ട്ര ഏജൻസികളുമായി സഹകരിക്കുന്നതിലൂടെ എൻഐഎക്കു സാധിക്കും. അതേസമയം, വ്യാജസന്ദേശങ്ങളുടെ ഉദ്ദേശ്യവും ആധികാരികതയും വിലയിരുത്താൻ എൻഐഎയുടെ സൈബർ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.