മണിപ്പുർ രാജ്ഭവനുസമീപം ഹാൻഡ് ഗ്രനേഡ് കണ്ടെത്തി

ഇംഫാല്‍: മണിപ്പുർ രാജ്ഭവന് നൂറു മീറ്റർ അകലെ ജിപി വനിതാ കോളജ് ഗേറ്റിന് സമീപത്തുനിന്നും ഹാൻഡ് ഗ്രനേഡ് കണ്ടെത്തി.രാജ്ഭവനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഇതിനു തൊട്ടടുത്താണ്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടൻ പ്രദേശം വളഞ്ഞ സുരക്ഷാസംഘം ഗ്രനേഡ് നിർവീര്യമാക്കി.

ഗ്രനേഡിനു സമീപത്ത് സമരം ചെയ്യുന്ന വിദ്യാർഥികള്‍ക്ക് ആശംസകള്‍ നേരുന്ന കുറിപ്പും

രാജ്ഭവനില്‍ വിദ്യാർഥികളുടെ പ്രക്ഷോഭവേദിക്കു സമീപമാണു ഗ്രനേഡ് കണ്ടെത്തിയത്.സമരം ചെയ്യുന്ന വിദ്യാർഥികള്‍ക്ക് ആശംസകള്‍ നേരുന്ന കുറിപ്പ് ഗ്രനേഡിനു സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇംഫാല്‍ താഴ്‌വരയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരേ പണം ആവശ്യപ്പെട്ടുള്ള ഭീഷണി തുടരുന്നതിനിടെയാണിത്.

Share
അഭിപ്രായം എഴുതാം