.ശ്രീനഗർ ജമ്മു – കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ 2024 ഒക്ടോബർ 24 നാണ് ഭീകരാക്രമണമുണ്ടായത്.സംഭവത്തില്‍ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹനമാണ് ആക്രമണത്തിനിരയായത്. സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം . നിയന്ത്രണ രേഖയോടടുത്തുള്ള നാഗിൻ പോസ്റ്റിനു സമീപത്തുവെച്ച് ഭീകരർ വാഹനത്തിനുനേരേ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
.പുല്‍വാമയില്‍ ഭീകരർ ഒരു തൊഴിലാളിക്ക് നേരെ വെടിയുതിർത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറു നിർമാണ തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഭീകരാക്രമണത്തില്‍ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ എന്നയാളും മരിച്ചിരുന്നു


