ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഒക്ടോബർ 25 ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെങ്കിലും മിക്ക നഗരങ്ങളിലും വായു ഗുണനിലവാരം “മോശം’ കാറ്റഗറിയിലാണ്.
രാവിലെ എട്ടിന് വായുവിന്‍റെ ഗുണനിലവാരം 283 ആയി രേഖപ്പെടുത്തി.
201 മുതല്‍ 300 വരെയാണ് വായുവിന്‍റെ ഗുണനിലവാരം “മോശം’ കാറ്റഗറി
ആനന്ദ് വിഹാറില്‍ 218, പഞ്ചാബി ബാഗില്‍ 245, ഇന്ത്യാ ഗേറ്റില്‍ 276, ജില്‍മില്‍ ഇൻഡസ്ട്രിയല്‍ ഏരിയയില്‍ 288 എന്നിങ്ങനെ രേഖപ്പെടുത്തി. 201 മുതല്‍ 300 വരെ വായുവിന്‍റെ ഗുണനിലവാരം “മോശം’ കാറ്റഗറിയാണ്. വാരാന്ത്യമായതിനാല്‍ ശനി, ഞായർ ദിവസങ്ങളില്‍ ഇനിയും മലിനീകരണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ദീപാവലി കൂടി എത്തുന്നതിനാല്‍ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സർക്കാർ കടന്നിട്ടുണ്ട്


