റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ

October 21, 2024 - 1:16 pm

പാലക്കാട് : കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിവാശി കാണിക്കരുതെന്നും തിരഞ്ഞെടുപ്പ് മാറ്റാന്‍ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടുമെനന്ും രാഹുൽ പറഞ്ഞു. . തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതില്‍ തടസ്സമില്ലെന്നും തിയതി മാറ്റണമെന്നും ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

നവംബര്‍ 13നാണ് രഥോത്സവത്തിന്റെ തുടക്കം, അന്നുതന്നെയാണ് തെരഞ്ഞടുപ്പും.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് ഷാഫി പറമ്പില്‍ എം പിയും ആവശ്യപ്പെട്ടിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 13നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാടിനെ സംബന്ധിച്ചിടത്തോളം നവംബര്‍ പതിമൂന്നിന് വോട്ടോടുപ്പ് നടക്കുന്നത് അനുയോജ്യമായിരിക്കില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *