തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന 1043 വീടുകള്‍ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികള്‍ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ. വീടുനിർമാണത്തിനു സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം ചേരും. പൊതു ഏജൻസിയെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.
പുല്‍പള്ളിയില്‍ റഡാർ സ്റ്റേഷൻ സ്ഥാപിക്കും
ദുരന്തത്തില്‍ കേരളത്തിനു ലഭിക്കേണ്ട സഹായത്തില്‍ ഒക്ടോബർ 18ന് തീരുമാനം അറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തോടു നിർദേശിച്ചിട്ടുണ്ട്. അതുവരെ സംസ്ഥാനം കാത്തിരിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അതിനുശേഷം വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ നേരത്തേ അറിയുന്നതിനായി പുല്‍പള്ളിയില്‍ റഡാർ സ്റ്റേഷൻ സ്ഥാപിക്കും. ഇതിനു കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്
