കോഴിക്കോട് : ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ പേരിൽ താൻ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബം മനാഫിന് എതിരെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണു പ്രതികരണം. അർജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടത്. അവർ എന്നെ തള്ളിപ്പറഞ്ഞാലും അവർ എനിക്ക് കുടുംബമാണ്. ഷിരൂരിൽ തിരച്ചിൽ നടക്കുമ്പോൾ അർജുന്റെ കുടംബത്തിന്റെ ഫോൺ എടുത്തില്ലെന്ന ആരോപണം കളവാണ്. അർജുന്റെ കുടുംബത്തിന്റെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ല– മനാഫ് പറഞ്ഞു.
യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാൻ
.‘‘ഇപ്പോഴാണ് ആരോപണങ്ങൾ അറിയുന്നത്. യുട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണെന്നും അർജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടതെന്നും മനാഫ് മാധ്യമങ്ങൾക്കു മുൻപിൽ വിശദീകരിച്ചു. എനിക്കു ഫോൺ വന്നു കൊണ്ടിരിക്കുകയാണ്. യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാണ്. അർജുനെ കിട്ടിയതോടെ അത് അവസാനിപ്പിച്ചതാണ്. ആരോപണങ്ങൾ വന്നതോടെ അത് തുടരാൻ തന്നെയാണ് തീരുമാനം. ലോറിക്ക് അർജുന്റെ പേരുതന്നെ ഇടും. അർജുന്റെ ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നു.’’ മനാഫ് പറഞ്ഞു. ‘‘അർജുന് വേണ്ടി പിരിവ് നടത്തിയിട്ടില്ല. എന്റെ സ്വത്തും മുതലും വിറ്റിട്ടാണ് ഞാൻ നിൽക്കുന്നത്. .
.