നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു: ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

പത്തനംതിട്ട : മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ ഉപഭോക്താവിന് ഒരു ലക്ഷത്തി അമ്പത്തിനാലായിരം(1,54,000) രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിയായി. പത്തനംതിട്ട പന്തളം സ്വദേശിനി ഷഹനാസിനാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടത്.

മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു, നിയമവിരുദ്ധമായി പിഴ ചുമത്തി, തെറ്റായ താരിഫിൽ വൈദ്യുതി ബിൽ ചുമത്തി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹർജി സമർപ്പിക്കുകയായിരുന്നു..2024സെപ്തംബറിലാണ് വിധിയായത്

പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.

രണ്ട് വർഷത്തോളം തെറ്റായ താരിഫിൽ ഭീമമായ വൈദ്യുതി തുകയാണ് ഇവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. ഇതിനെ തുടർന്ന് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹർജി നൽകിയത് .

Share
അഭിപ്രായം എഴുതാം