റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂരിപക്ഷം കിട്ടിയാലും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത കാലം: കെ സി വേണുഗോപാല്‍

December 3, 2023 - 12:34 pm

കണ്ണൂര്‍: ഞായറാഴ്ച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രാദേശിക നേതൃത്വങ്ങളില്‍ നിന്നും ലഭിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ഭൂരിപക്ഷം കിട്ടിയാലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത കാലത്തിലാണ് നമ്മളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പലയിടത്തും ഗവര്‍ണര്‍മാരുടെ രാഷ്ട്രീയം നമ്മള്‍ കണ്ടതാണ്. അതിന്റെയൊരു മുന്‍കരുതല്‍ എടുക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരുടെ കൂറുമാറ്റം തടയുന്നതിനായി റിസോര്‍ട്ടുകള്‍ തയ്യാറാക്കിയോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല, നിങ്ങള്‍ക്കല്ലേ അറിയുക എന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *