റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളവര്‍മ്മ കോളേജ് യൂണിയന്‍ റീ കൗണ്ടിങ് ഇന്ന്: നടപടി ഹൈക്കോടതി ഉത്തരവില്‍

December 2, 2023 - 12:39 pm

കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു സ്ഥാനാര്‍ഥി എസ്.ശ്രീക്കുട്ടന്റെ ഹര്‍ജിയില്‍ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള റീകൗണ്ടിങ് ഇന്ന്.ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒമ്ബത് മണിക്കാണ് പ്രിൻസിപ്പലിന്റെ ചേംബറില്‍ വോട്ടെണ്ണല്‍ നടക്കുക.

വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യു കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്‌എഫ്‌ഐയുടെഎസ്‌എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *