റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബായ്: ഇന്ത്യക്കാരിയായ യുവതി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി നേഹ പത്മയാണ് (42) മരിച്ചത്. ഭർത്താവുമായി ഫോണിൽ സംസാരിച്ച് നടക്കവെ ബർദുബൈയിൽ റോഡിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ കോർഡിനേറ്ററായി ജോലിചെയ്യുകയായിരുന്നു നേഹ.

അവധി ദിവസമായതിനാൽ ബർദുബൈയിൽ ഷോപ്പിങ്ങിന് എത്തിയതായിരുന്നു നേഹ. റോഡിൽ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണിൽ തുടർന്നിരുന്ന ഭർത്താവിനെ വിവരമറിയിച്ചത്.

റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. പത്തുവർഷത്തിലധികമായി മാഫ് ഫയറിൽ ജോലിചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാൽ നിരവധി മലയാളികൾ സുഹൃത്തുക്കളായുണ്ട്. ഷാർജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

ഭർത്താവ് പുതി സൂര്യ കാർട്ട്‌ലിയൻ ടവർ ഹോട്ടലിലെ സൂപ്പർവൈസറാണ്. മകൻ പുതി ആദിത്യ അമേരിക്കയിലും, മകൾ മഹിത ഇന്ത്യയിലും വിദ്യാർഥികളാണ്. റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *