റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: മദ്യത്തിന് അടിമയായ അച്ഛനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ പഞ്ചാബി ബാഗിലാണ് സംഭവം.

പ്രതിയായ റിങ്കു യാദവ് അച്ഛന്റെ മൃതദേഹം പശ്ചിമ വിഹാറിലെ ശ്മശാനത്തിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴുത്തിലും കൈത്തണ്ടയിലുമേറ്റ മുറിവ് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഇക്കാര്യം പൂജാരിയെ അറിയിച്ചു. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതതെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *