റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കി മഹി രാഘവ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. മമ്മൂട്ടി നായകനായെത്തിയ സിനിമ ആന്ധ്രയിലും തെലങ്കാനയിലും വന്‍ വിജയം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്.

വൈഎസ്ആര്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഏറെ നേട്ടമുണ്ടാക്കി കൊടുത്ത സിനിമ സംസ്ഥാനത്ത് അധികാരം നേടാന്‍ പാര്‍ട്ടിയെ സഹായിക്കുകയും ചെയ്തു.

വൈഎസ്ആര്‍ റെഡ്ഡിയെ അവിസ്മരണീയമാം വിധം അവതരിപ്പിച്ച മമ്മൂട്ടി വലിയ കൈയ്യടി നേടിയിരുന്നു. നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്.

വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് യാത്ര ഒരുക്കിയതെങ്കിൽ, രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നത്.വൈഎസ്ആറിന്‍റെ മകനും നിലവിലെ ആന്ധ്രാ മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡിയുടെ റോളില്‍ തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. യാത്ര 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.വൈഎസ്ആര്‍ റെഡിയുടെ മരണത്തിന് ശേഷമുള്ള സംഭവങ്ങളാകും യാത്ര 2ല്‍ പ്രധാനമായും പറയുക എന്നാണ് വിവരം. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *