റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും മഴ മുന്നറിയിപ്പ് , രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

October 9, 2023 - 11:38 am

തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ 10,11 തീയതികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തിന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 11ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഈ ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ രണ്ട് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും മഴക്കാലം വരുന്നു;തുലാവർഷം ഇന്നുമുതൽ സജീവമാകുമെന്ന് സൂചന, ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാദ്ധ്യത പ്രവചനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *