സഹപാഠികളായ നാലുപേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിനെത്തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയുമായിരുന്നു.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്നുപ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട നാലാമനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.ജീവനൊടുക്കിയ 16, 17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ പിപല്‍ഖുണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപാഠികളായ നാലുപേരുടെ ഉപദ്രവവും ലൈംഗികപീഡനവുമാണ് വിദ്യാര്‍ഥിനികളുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.



