റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വന്റിഫോർ വനിതാ റിപ്പോർട്ടറെ കയ്യേറ്റം ചെയ്ത സംഭവം; 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്

September 11, 2023 - 6:22 am

ട്വന്റിഫോർ വനിതാ റിപ്പോർട്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ പൊലീസ്കേ സെടുത്തു. മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്. കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ നേതൃത്വത്തിലായിരുന്നു വനിത റിപ്പോർട്ടർക്കുനേരെയുളള ആക്രമണം
മട്ടാഞ്ചേരി ശ്രീ ഷേണായ് ബംഗ്ലാവ് നവീകരണത്തിലെ വീഴ്ച റിപ്പോർട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണം.

പ്രാദേശിക ബിജെപി നേതാക്കളാണ് ആക്രമണം നടത്തിയത്. അവിനാഷ് പി, ആനന്ദ് എൻ പ്രഭു, വെങ്കിടേഷ് ജി പൈ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വാർത്താ സംഘത്തെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ചെയ്തു. കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ അനാസ്ഥയും വീഴ്ചയും കാരണമാണ് ബംഗ്ലാവ് നശിക്കുന്നതെന്ന് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരുടെ പരാതികൾ ഉയർന്നിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *