പതിനെട്ടാമത് ജി 20 ഉച്ചകോടിയിൽ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മൂന്നു വർഷത്തിനുശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഡൽഹിയിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിൽ 2023 സെപ്റ്റംബർ ഒൻപത്, 10 തീയതികളിലാണ് ജി 20 ഉച്ചകോടി.
ജെറ്റ് എൻജിൻ കരാർ, പ്രിഡേറ്റർ ഡ്രോൺ കരാർ, 5 ജി, 6 ജി സ്‌പെക്ട്രം, സിവിൽ ന്യൂക്ലിയർ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടന്നത്. ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലും ജോ ബൈഡൻ പങ്കെടുത്തു.
.
.ചർച്ച ക്രിയാത്മകമായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യു.കെ പ്രധാനമന്ത്രി ഋഷി സുനാക് അടക്കമുള്ള നിരവധി നേതാക്കൾ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ജി 20 ഉച്ചകോടി നടക്കുന്നതിനാൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.



