റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു

September 2, 2023 - 6:53 pm

തിരുവനന്തപുരം: ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4- 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെയും പരിശീലകരെയും സായ് എല്‍എന്‍സിപിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ഇന്ത്യക്ക് അഭിമാനം നേട്ടം സമ്മാനിച്ച മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ്, മിജോ ചാക്കോ കുര്യന്‍, അരുല്‍രാജ ലിങ്കാം, സന്തോഷ് കുമാര്‍ എന്നീ താരങ്ങളെയും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായ ജേസന്‍ ഡാവ്‌സന്‍, എംകെ രാജ്‌മോഹന്‍, ദിമിത്രി കിസലേവ്, എല്‍മിറ കിസലേവ എന്നിവരെയാണ് ആദരിച്ചത്. 2 മിനിറ്റും 59.05 സെക്കന്‍ഡും സമയത്തില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ റെക്കോഡ് ഭേദിച്ചത്.
ചടങ്ങ് മുന്‍ മന്ത്രിയും എം എല്‍ എയുമായ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍, കേരള അത്‌ലറ്റിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് വേലായുധന്‍ കുട്ടി, വിദേശ പരിശീലകന്‍ ജേസന്‍ ഡാവ്‌സന്‍, സായ് എല്‍എന്‍സിപി അസിസ്റ്റന്റ് ഡയറക്ടര്‍ ആരതി പി, നാഷണല്‍ കോച്ചിങ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അഭിമാന നേട്ടം സ്വന്തമാക്കിയ റിലേ ടീമിന്റെ ബാറ്റന്‍ കടകംപള്ളി സുരേന്ദ്രന്‍ ഡോ ജി. കിഷോറിന് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *