റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദിച്ച് റോഡിലൂടെ നടത്തി

September 2, 2023 - 1:17 pm

ജയ്പൂര്‍: ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദിച്ച് റോഡിലൂടെ നടത്തി.രാജസ്ഥാനിലെ പ്രതാപ്ഗഡ് നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. യുവതി മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ മറ്റൊരാളുമായി കഴിഞ്ഞു എന്നാരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് റോഡിലൂടെ നഗ്‌നയാക്കി നടത്തിയത്. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു.ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ ഒളിവിലാണ്. അന്വേഷണത്തിനായി പോലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്.യു പി യില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നതിനിടെ രാജസ്ഥാനിലെ സംഭവത്തിനെതിരെ ബി ജെ പി രംഗത്തിറങ്ങിബലാത്സംഗത്തില്‍ രാജസ്ഥാന്‍ ഒന്നാം നമ്പറായി എന്ന പരിഹാസം ബി ജെ പി ഉയര്‍ത്തുന്നു. വര്‍ഗീയ കലാപം നടക്കുന്ന മണിപ്പൂരില്‍ യുവതികളെ നഗ്‌നകളാക്കി നടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിച്ചതിനു പിന്നാലെയാണ് രാജസ്ഥാനില്‍ നിന്നുള്ള സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *