റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് എടപ്പാൾ പൂരാട വാണിഭ നഗരിയിൽ ഭീമൻ കാഴ്ചക്കുലകാഴ്ച വിസ്മയം തീർത്ത കലാകാരൻമാരെ ആദരിച്ച് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി

August 27, 2023 - 7:48 pm

എടപ്പാൾ: ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് എടപ്പാൾ പൂരാട വാണിഭ നഗരിയിൽ ഭീമൻ കാഴ്ചക്കുല ഒരുക്കിയ കലാകാരന്മാരെയും അര നൂറ്റാണ്ടിലതികമായി പൂരാടവാണിഭത്തിൽ കച്ചവടം നടത്തുന്ന മുഹമ്മദ്ക്കായെയും മുസ്ലിം ലീഗ് അനുമോദിച്ചു.പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം പരിപാടി ഉദ്ഘാടനം ചെയ്തു.എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റഫീഖ് പിലാക്കൽ അദ്ധ്യക്ഷനായി.എഴുത്തുകാരൻ റഫീഖ് എടപ്പാൾ, വി.കെ.എ മജീദ്,കല്ലിങ്ങൽ മുഹമ്മദ് കുട്ടി , കെ.വി ബാവ,മുഹമ്മദ് കുട്ടി എടപ്പാൾ , കൈപ്പള്ളി ഷൗക്കത്ത് , അക്ക്ബർ, മരക്കാർ കെ.വി പരസ്യ കലാസമിതി അംഗങ്ങളായ ഉദയൻ എടപ്പാൾ, ജബ്ബാർ ബുഷ്റ, ശശികുമാർ എടപ്പാൾ എന്നിവർ സംസാരിച്ചു.ചരിത്ര പ്രസിദ്ധമായ എടപ്പാളിലെ പൂരാട വാണിഭാഘോഷത്തിലാണ് 150 കിലോ തൂക്കവും 24 അടി ഉയരവും 14 അടി വീതിയുമുള്ള കൂറ്റൻ കാഴ്ചക്കുല സ്ഥപിച്ചത്.കേരള പരസ്യകലാസമിതിയും വെളിച്ചം സാംസ്കാരിക കൂട്ടായ്മയും ചേർന്നാണ് കാഴ്ച വിരുന്നൊരുക്കിയത്.അലുമിനിയം , ഇരുബ്, തെർമൊക്കോൾ , തുണി, പെയിന്റ് , ഫെവിക്കോൾ തുടങ്ങിയ വസ്തുക്കളാണ് നിർമാണത്തിനായി ഉപയോഗിച്ചത്. നാലു ചീർപ്പുകളിലായി 26 പഴങ്ങളാണ് കുലയിലുള്ളത്. കേരള പരസ്യ കലാസമിതി സംഘമാണ് കാഴ്ച കുലയുടെ ശിൽപ്പികൾ.കുലയിലുള്ള ഓരോ പഴത്തിനും ഒരാളുടെ വലുപ്പമുണ്ട്.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *