മാസപ്പടി വിവാദം: വീണാ വിജയനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

ഡൽഹി: വീണാ വിജയനെതിരായ ‘മാസപ്പടി’ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഞാൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് അന്വേഷണം പൊടിപൊടിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണമില്ല. കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെങ്കിൽ അതിലും അന്വേഷണം നടക്കട്ടെ. കേന്ദ്ര ഏജൻസികളുടെ ആരോപണമാണിതെന്നും കെ സുധാകരൻ പറഞ്ഞു.

വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഒരു സേവനവും നൽകാതെ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടിയായി കൈപ്പറ്റിയത് 1.72 കോടി രൂപയാണ്.

ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് കമ്പനി വീണയ്ക്ക് പണം നൽകാൻ കാരണമെന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ നിരീക്ഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →