റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മന്‍ചാണ്ടിയെ പുണ്യാളനാക്കാന്‍ ആവശ്യപ്പെട്ടെന്ന് വിഡി സതീശന്‍; സംഭവിക്കട്ടെയെന്ന് മെത്രാപൊലീത്ത

August 7, 2023 - 2:06 pm

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കാന്‍ ഇടപെടണമെന്ന് ചിലര്‍ തന്നോട് പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദൈവം തീരുമാനിച്ചുവെങ്കില്‍ അങ്ങനെ സംഭവിക്കട്ടെയെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭ മെത്രാപൊലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസിന്റെ പ്രതികരണം. എറണാകുളം ഡിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങായിരുന്നു വേദി.

ഉമ്മന്‍ചാണ്ടിയെ പുണ്യാളന്‍ ആയി പ്രഖ്യാപിക്കുന്ന കാര്യം സഭാ നേതാക്കളോട് പറയണമെന്ന് ഒന്നുരണ്ട് പേര്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.

അചഞ്ചലമായ ദൈവ വിശ്വാസത്തില്‍ അടിയുറച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ജനമനസ്സില്‍ വിശുദ്ധനാക്കപ്പെട്ടുവെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ആവശ്യം കത്തോലിക്കാ സഭയ്ക്ക് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നിലപാട്. ഉമ്മന്‍ചാണ്ടി കത്തോലിക്കാ സഭാംഗം അല്ലാത്തതാണ് കാരണമെന്നും കര്‍ദ്ദിനാള്‍. ഓര്‍ത്തഡോക്‌സ് സഭ അല്‍മായരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ സംഭവങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *