റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിത്ത് വിവാദം പുറത്ത്; സഭയില്‍ ഉന്നയിക്കില്ലെന്ന് പ്രതിപക്ഷം

August 7, 2023 - 2:01 pm

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉടലെടുത്ത മിത്ത് വിവാദം നിയമസഭയില്‍ ഉന്നയിക്കില്ലെന്ന് പ്രതിപക്ഷം. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുക.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിക്കുന്നത് മാത്രമാണ് ആദ്യ ദിവസത്തെ അജണ്ട.

ആകെ 12 ദിവസം സമ്മേളിക്കുന്ന സഭയില്‍ ആരോഗ്യ പ്രവര്‍ത്തക സുരക്ഷാ ബില്‍, സഹകരണ ഭേദഗതി ബില്‍, അബ്കാരി ഭേദഗതി ബില്‍ തുടങ്ങിയവ നിയമമാകും. മൊത്തം 15 ബില്ലുകളാണ് ഒമ്പതാം സമ്മേളനം പരിഗണിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *