റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്കുവീണാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടെന്ന സംശയത്തെത്തുടര്‍ന്ന് രാത്രിയിൽത്തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. രാത്രി 11 മണിയോടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വീണ്ടും മണിക്കൂറുകള്‍ നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.

വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരിപ്പും കണ്ടെത്തിയതാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതായി സംശയിക്കാന്‍ കാരണം. നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *