റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിഷൻ വാത്സല്യക്ക് കീഴില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിൻറെ നേരിട്ടുള്ള അധികാര പരിധിയില്‍ ചൈല്‍ഡ് ഹെല്പ് ലൈന്റ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയാണ് മിഷൻ വാത്സല്യ. മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്‍ഷൻ യൂണിറ്റിലാണ് ചൈല്‍ഡ് ഹെല്പ് ലൈൻ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സാബിര്‍ ഇബ്രാഹിം ചൈല്‍ഡ് ഹെല്പ് ലൈൻ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാ മോള്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്‍ഷൻ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാൻ അഡ്വ സുരേഷ്, മെമ്ബര്‍മാരായ അഡ്വ.ജാബിര്‍, അഡ്വ.രാജേഷ് പുതുക്കാട്, ഹേമലത, സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് എ.എസ്.ഐ അബ്ദുസ്സമീര്‍ ഉള്ളാടൻ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന കോളുകള്‍
ജില്ലയിലേക്ക് കൈമാറുകയും നിയമിതരായ ചൈല്‍ഡ് ഹെല്പ് ലൈൻ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്യും. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കൗണ്‍സിലര്‍, സൂപ്പര്‍ വൈസര്‍, കേസ് വര്‍ക്കര്‍ എന്നീ തസ്‌തികകളിലായി എട്ട് ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, ശാരീരിക മാനസിക പീഡനം, മറ്റ് പ്രയാസങ്ങളിലും പ്രതിസന്ധികളും അകപ്പെടുന്ന കുട്ടികള്‍ എന്നിവര്‍ക്കും വളരെ വേഗത്തില്‍ സേവനം ലഭ്യമാക്കാനാകും. നിലവില്‍ 1098 നമ്ബറില്‍ സേവനം ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *