റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്‍റെ അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ നൽകുന്നതിന് പുറമേയാണ് പത്ത് ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

അതേസമയം, പ്രതി അസഫാക് ആലത്തിനെ തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പിന് എത്തിക്കുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ കേസുകളുണ്ടോ എന്നും പരിശോധിക്കും. പ്രതിയുടെ പൗരത്വം സംബന്ധിച്ചും അന്വേഷണം നടത്താൻ തീരുമാനമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *