റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. 2023 ജൂലൈ 17 തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക. ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുളളത്.

അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. കേന്ദ്ര സർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും കേന്ദ്രഫിഷറീസ് മന്ത്രി, വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമാക്കിയിരുന്നു. മുതലപ്പൊഴിയിൽ കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് നാല് മൽസ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു…….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *